.. ഞാന്‍ കാവിനുള്ളിലേക്ക് നടന്നു. കാവിലെ കിളികളുടെ ശബ്ദവും ചീവീടുകളുടെ ശബ്ദവും ഏകാന്തതയ്ക്ക് സംഗീതം പകര്‍ന്നു. മരച്ചില്ലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം ഇലകളെ കൂടുതല്‍ മനോഹരങ്ങളാക്കി. ഇവിടെ മനുഷ്യര്‍ പ്രകൃതിയെ ആരാധിക്കുകയാണ്. ആര്യ ദേവതകള്‍ ദക്ഷിണെന്ത്യയില്‍ വരുന്നതിനുമുന്പേ ദ്രാവിഡര്‍ പ്രകൃതിയെ ആരാധിച്ചിരുന്നുവല്ലോ.
തുമ്പിയും പൂമ്പാറ്റയും ഇവിടെ പാറിനടക്കുന്നു. ഒരുപക്ഷേ ബാങ്കളൂരിലെ Butterfly Park ലെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടും സന്തോഷത്തോടും കൂടെ. ഈ ഭൂമിയില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്കുമുണ്ട് അവകാശം എന്ന് ആ തുമ്പി എന്നോട് പറയുന്നതുപോലെ എനിക്ക് തോന്നി. കക്ഷി ഒരു കുറുന്തോട്ടിയുടെ കമ്പില്‍ പറന്നിരുന്നു.
ഞാന്‍ ക്യാമറ ഫോക്കസ് ചെയ്ത് വരുമ്പോഴെക്കും "പറ്റിച്ചേ" എന്ന് പറഞ്ഞുകൊണ്ട് തുമ്പി പറന്നു പോകും.ഒരിക്കല്‍ ഇരുന്ന അതേ സ്ഥലത്ത് തുമ്പി വീണ്ടും വരും എന്ന് എനിക്ക് അറിയാമായിരുന്നു. ഇത്തവണ ഞാന്‍ ക്ളിക്ക് ചെയ്യുമ്പോള്‍ ഫ്രെയിമില്‍ കക്ഷിയുടെ പടം വന്നിരുന്നു.
Minimalism എന്ന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത് എന്ന് നിങ്ങള്‍ക്ക് തോന്നാം. സത്യം പറഞ്ഞാല്‍ ഫോട്ടോ എടുക്കുമ്പോള്‍ അതൊന്നും ആലോച്ചിച്ചിരുന്നില്ല. ഇത് ഫ്ളിക്കറില്‍ upload ചെയ്തതിനുശേഷമാണ് എനിക്ക് മനസിലായത് . Rule of 3rdരീതി ഞാന്‍ കുറെക്കാലമായി തുടങ്ങിയിട്ട്. The aim of Minimalism is to allow the viewer to experience the work more intensely without the distractions of composition, theme and so on.
എന്നത് ഗൂഗ്ള്‍ ചെയ്തപ്പോള്‍ എനിക്ക് മനസിലായി. Sigma 70-300 mm ലെന്സില്‍ Depth Of Field നന്നായി കിട്ടുന്നുണ്ട്.
അതുകൊണ്ടുതന്നെ background വളരെ Blurred ആവുകയും തുമ്പിയെ കൂടുതല്‍ വ്യക്തമായി കിട്ടുകയും ചെയ്തു.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ